പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം’; മുഖ്യമന്ത്രിയോടപേക്ഷിച്ച്‌ മരിച്ച രാജന്റെ മക്കള്‍

author

തിരുവനന്തപുരം: ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെ മക്കള്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്ത്. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.

‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. മരിക്കും മുമ്ബ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു. ചോറ് കഴിക്കുമ്ബോള്‍ ഷര്‍ട്ടില്‍ പിടിച്ച്‌ ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്ബ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

അമ്മയും പൊള്ളലേറ്റ് ചികിത്സയിലാണെന്നും അമ്മ കൂടെ പോയാല്‍ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചത്. രാജന്റെ ഭാര്യ അമ്ബിളി ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലവ് ജിഹാദ് എന്ന പേരില്‍ ബിജെപി വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു: ജെഡിയു

പട്‌ന: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ വിമര്‍ശനവുമായി ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ്. ഈ നിയമങ്ങള്‍ സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്ന് ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു. “ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് മതം, അല്ലെങ്കില്‍ ജാതി എന്നിവ പരിഗണിക്കാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു.” […]

You May Like

Subscribe US Now