പമ്ബാസ്‌നാനത്തിന് ഭക്തരെ അനുവദിക്കണം; തീര്‍ഥാടനം വരുമാനസ്രോതസ്സായി മാത്രം കരുതാന്‍ പാടില്ലെന്നും സര്‍ക്കാരിനോട് എന്‍എസ്‌എസ്

author

ചങ്ങനാശ്ശേരി: ശബരിമല മല കയറുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടിവന്നാല്‍ അത് ഒട്ടേറെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന്് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശബരിമലയിലും പമ്ബയിലും എരുമേലിയിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അനുഷ്ഠാനമൂല്യം ചോര്‍ന്നു പോകാതെ തീര്‍ത്ഥാടനം അനുഷ്ഠിക്കുവാന്‍ ഭക്തജനങ്ങളെ സഹായിക്കും വിധമായിരിക്കണം നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് മാനദണ്ഡങ്ങളില്‍ നിന്ന് വിരിവയ്ക്കുന്നതിന് അനുമതി വേണം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് ബാധകമാക്കരുത്. പമ്ബാസ്‌നാനം, ബലിതര്‍പ്പണം, നെയ്യഭിഷേകം തുടങ്ങിയവയ്ക്ക് ഓരോ ഭക്തനും അവസരം നല്‍കണം. അതില്ലാതെയുള്ള ഏതു നിയന്ത്രണവും എന്തിന്റെ പേരിലായാലും വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരാണ്. വിശ്വാസികളുടെ ദര്‍ശനസ്വാതന്ത്ര്യത്തെ കേവലം ഒരു വരുമാനസ്രോതസ്സായി മാത്രം കരുതാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു : ബിജെപി നേതാവ് ജെ.പി നദ്ദ

മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്ക് പണിതത്. ബിഹാറിലെ ഔറംഗാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജെ.പി നദ്ദയുടെ പരാമര്‍ശം. രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാകിസ്താന് രാജ്യം അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും ജെ.പി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ […]

You May Like

Subscribe US Now