പശ്ചിമ ബംഗാള്‍ ബോംബ് നിര്‍മ്മാണത്തിന്റെ താവളമായി മാറിയെന്ന് ഗവര്‍ണര്‍

author

കൊല്‍ക്കത്ത : ബംഗാള്‍ ബോംബ് നിര്‍മ്മാണത്തിന്റെ താവളമായി മാറിയെന്ന് ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍ഖര്‍ പറഞ്ഞു.അല്‍ ഖായ്ദ ഭീകരെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പശ്ചിമ ബംഗാള്‍ അനധികൃത ബോംബ് നിര്‍മ്മാണത്തിന്റെ മുഖ്യ കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞു. ഇതിന് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള കരുത്തുണ്ട് . ഈ സ്ഥിതിവിശേഷത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ല. സര്‍ക്കാരിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് കൂടുന്നു - പ്രധാനമന്ത്രി മോദി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി 23ന് റിവ്യൂ യോഗം നടത്തും

രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അവലോകന യോഗം നടത്തും. മഹാരാഷ്ട്ര, തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയവയുടെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകളുള്ളത്. ഇന്നലെ […]

You May Like

Subscribe US Now