പാകിസ്ഥാന്‍ പാര്‍ലമെന്റിലും നരേന്ദ്രമോദിക്ക് ജയ് വിളിച്ച്‌ അംഗങ്ങള്‍ ; നാണം കെട്ട് ഇമ്രാന്‍ ഖാന്‍ ; വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

author

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളി. ബലൂചിസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനിടെ മോദിക്ക് ജയ് വിളികളുമായി എഴുന്നേറ്റത്. മോദിക്ക് ജയ് വിളി കൂടാതെ ആസാദി മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.

ഫ്രാന്‍സിന്റെ ഉത്പ്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷാ മെഹ്‌മൂദ് ഖുറേഷി സംസാരിക്കുന്നതിനിടയിലാണ് മോദിയ്ക്ക് ജയ് വിളികള്‍ ഉയര്‍ന്നത്. ഇതോടെ, ഭരണകക്ഷി അംഗങ്ങള്‍ ക്ഷുഭിതരായി. തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ഖുറേഷിയും രംഗത്തെത്തി. പിഎംഎല്‍എന്‍ നേതാവായ ഖവാജ ആസിഫിന്റെ ശരീരത്തില്‍ മോദിയുടെ ബാധ കയറിയെന്നാണ് ഖുറേഷി പറഞ്ഞത്. അതേസമയം, അടുത്തിടെയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതും കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും ഇമ്രാന്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

‘ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങള്‍ ഈ വേദിയില്‍ നിന്ന് ഉന്നയിച്ചതില്‍ നിങ്ങള്‍ ലജ്ജിക്കണമെന്നും ഖുറേഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കറിന്​ അഗ്നിപരീക്ഷണ നാളുകള്‍; തെളിവുകളുമായി കേന്ദ്ര ഏജന്‍സികള്‍

എ​​ന്‍​​ഫോ​​ഴ്​​​സ്​​​മെന്‍റ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത മു​​ന്‍ പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി എം. ​​ശി​​വ​​ശ​​ങ്ക​െ​​റ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്​ അ​​ഗ്നി​​പ​​രീ​​ക്ഷ​​ണ നാ​​ളു​​ക​​ള്‍. മ​​റ്റ്​ കേ​​ന്ദ്ര ഏ​​ജ​​ന്‍​​സി​​ക​​ളും ശി​​വ​​ശ​​ങ്ക​​റി​െന്‍റ അ​​റ​​സ്​​​റ്റി​​ലേ​​ക്ക്​ ഉ​​ള്‍​​പ്പെ​​ടെ ക​​ട​​ക്കു​​മെ​​ന്നാ​​ണ്​ വി​​വ​​രം. ബു​​ധ​​നാ​​ഴ്​​​ച എ​​ന്‍​​ഫോ​​ഴ്​​​സ്​​​മെന്‍റ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ (ഇ.​​ഡി) അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ക​​സ്​​​റ്റം​​സ്​ അ​​ദ്ദേ​​ഹ​​ത്തെ ക​​സ്​​​റ്റ​​ഡി​​യി​​ല്‍ എ​​ടു​​ക്കു​​മാ​​യി​​രു​​ന്നെ​​ന്നാ​​ണ്​ അ​​റി​​യു​​ന്ന​​ത്. പ​​വ​​ര്‍​​ക​​ട്ട്​ ഒ​​ഴി​​വാ​​ക്കു​​ന്ന​​തു​​ള്‍​​പ്പെ​​ടെ ഒ​േ​​ട്ട​​റെ ന​​ല്ല പ​​രി​​ഷ്​​​ക​​ര​​ണ​​ങ്ങ​​ള്‍​​ക്ക്​ മു​​ന്നി​​ല്‍​​നി​​ന്ന മി​​ക​​ച്ച ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​യ എം. ​​ശി​​വ​​ശ​​ങ്ക​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​യ ശേ​​ഷം ഉ​​ള്‍​​പ്പെ​​ട്ട​​ത്​ നി​​ര​​വ​​ധി വി​​വാ​​ദ​​ങ്ങ​​ളി​​ലാ​​ണ്. സ്​​​പ്രി​​ന്‍​​ക്ല​​ര്‍, മ​​ദ്യ​​വി​​ല്‍​​പ​​ന​​ക്കു​​ള്ള […]

You May Like

Subscribe US Now