പാരീസില്‍ സെമിയില്‍ നദാലിനെ തകര്‍ത്തു സെരവ്, ഫൈനലില്‍ മെദ്വദേവ് എതിരാളി

author

പാരീസ് എ. ടി. പി 1000 മാസ്റ്റേഴ്സില്‍ സെമിഫൈനലില്‍ ഒന്നാം സീഡ് റാഫേല്‍ നദാലിനെ തകര്‍ത്തു നാലാം സീഡ് അലക്‌സാണ്ടര്‍ സെരവ്. നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തിയ സെരവ് തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരത്തില്‍ ആണ് ജയം കണ്ടത്. 2019 ഷാങ്ഹായ്ക്ക് ശേഷമുള്ള ആദ്യ മാസ്റ്റേഴ്സ് ഫൈനല്‍ കൂടിയാണ് സെരവിനു ഈ ഫൈനല്‍. നന്നായി സര്‍വീസ് ചെയ്ത സെരവ് 13 ഏസുകള്‍ ഉതിര്‍ക്കുകയും രണ്ടാം സര്‍വീസില്‍ അസാധ്യ മികവ് പുലര്‍ത്തുകയും ചെയ്തു. ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും മത്സരത്തില്‍ 3 തവണയാണ് സെരവ് നദാലിനെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-4 നു നേടിയ ജര്‍മ്മന്‍ താരം രണ്ടാം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരില്‍ കുറിച്ചു. തോല്‍വിയോടെ പാരീസില്‍ ആദ്യ കിരീടം എന്ന നദാലിന്റെ കാത്തിരിപ്പ് നീളും.

ഫൈനലില്‍ മൂന്നാം സീഡ് റഷ്യന്‍ താരം ഡാനില്‍ മെദ്വദേവ് ആണ് സെരവിന്റെ എതിരാളി. പത്താം സീഡ് ആയ കനേഡിയന്‍ താരമായ മിലോസ് റയോണിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് മെദ്വദേവ് വീഴ്‌ത്തിയത്. 11 ഏസുകള്‍ ഉതിര്‍ത്ത റയോണിക്കിനെതിരെ 2 ബ്രൈക്കുകള്‍ കണ്ടത്തിയ മെദ്വദേവ് ആദ്യ സെറ്റ് 6-4 നു നേടി മത്സരത്തില്‍ മുന്‍തൂക്കം നേടി. രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം ആണ് കണ്ടത്. എന്നാല്‍ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റില്‍ ജയം കണ്ട മെദ്വദേവ് മത്സരം സ്വന്തം പേരില്‍ കുറിച്ചു ഫൈനല്‍ ഉറപ്പിച്ചു. പാരീസില്‍ മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മില്‍ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതിയ ഓപ്ഷനുകളുമായി വാട്ട്‌സ് ആപ്പ്

ഇന്ന് ലോകത്തു തന്നെ നിരവധി ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് വാട്ട്‌സ് ആപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകും വിധം വാട്ട്‌സ് ആപ്പില്‍ നിന്നും പുതുമയേറിയ അപ്പ്ഡേഷനുകള്‍ ഇടയ്ക്കിടെ ലഭിയ്ക്കാറുണ്ട്. അതുപോലെ തന്നെ ചില പുത്തന്‍ അപ്പ്ഡേഷനുകളുമായി വാട്ട്‌സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു. പ്രായ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരും വാട്ട്‌സ് ആപ്പിന്റെ ഉപയോഗം തേടുന്നവരാണ്. എങ്കിലും യുവ തലമുറയാണ് കൂടുതലായി വാട്ട്‌സ് ആപ്പിലെ നൂതന […]

You May Like

Subscribe US Now