പാര്‍ട്ടി ചിഹ്ന മാസ്ക് ധരിച്ച പോളി​ങ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

author

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നം ധരിച്ച്‌ വന്നതില്‍ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തല്‍. കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തില്‍ പോളിംഗ് ഓഫീസറായിരുന്നു സരസ്വതി.

പാര്‍ട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയത് വിവാദമായതോടെയാണ് നടപടിയെടുത്തത്.എട്ടിനുനടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഇവര്‍ ബൂത്തിനുള്ളില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിനാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

2014 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികള്‍ സോണിയയും മന്‍മോഹനും; നേതാക്കള്‍ക്കെതിരെ പ്രണബ് മുഖര്‍ജിയുടെ ആത്മകഥ

ന്യൂഡല്‍ഹി | 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനുമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയില്‍ വിമര്‍ശനം. രാഷ്ട്രപതിയായുള്ള തന്റെ സ്ഥാനാരോഹണത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടമായെന്നും പുസ്തകത്തില്‍ പറയുന്നു. പ്രണബ് മുഖര്‍ജിയുടെ ജന്‍മദിനത്തോട് അനുബന്ധിച്ച്‌ പുറത്തിക്കുന്ന നാലാമത്തെ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്, 2012 മുതല്‍ 17 വരെയുള്ള രാഷ്ട്രപതിക്കാലം എന്ന പുസ്തകം അടുത്തമാസമാണ് പുറത്തിറങ്ങുക. കോണ്‍ഗ്രസ് […]

You May Like

Subscribe US Now