പാര്‍ത്ഥീവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

author

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം പാര്‍ത്ഥീവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ട്വിറ്ററിലൂടെയാണ് പൂര്‍ണ്ണമായും വിരമിക്കുന്ന വിവരം വ്യക്തമാക്കിയത്. 19-ാമത്തെ വയസിലാണ് പാര്‍ത്ഥീവ് ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കുന്നത്. ഇപ്പോള്‍ തന്റെ 35-ാം വയസില്‍ താരം ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി, 25 ടെസ്റ്റും, 39 ഏകദിനങ്ങളും, 2 ട്വന്റി ട്വന്റിയും പാര്‍ത്ഥീവ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ നിന്നും 934 റണ്‍സും ഏകദിനത്തില്‍ 736 റണ്‍സും ട്വന്റി20യില്‍ നിന്നും 36 റണ്‍സുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേടിയിരിക്കുന്നത്. ഇന്ത്യയ്ക്കായി 2018ല്‍ ആണ് പാര്‍ത്ഥീവ് ഇന്ത്യയ്ക്കായി പാട് അണിഞ്ഞത്.

2002ല്‍ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിലാണ് പാര്‍ത്ഥീവ് അരങ്ങേറ്റം കുറിക്കുന്നത്. ജോഹന്നാസ് ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റിലാണ് അവസാനമായി പാര്‍ത്ഥീവ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 11,240 റണ്‍സ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയിട്ടുണ്ട്. ഇതില്‍ 27 സെഞ്ച്വറികള്‍ ഉണ്ട്. 43 ആണ് ആവറേജ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: എറണാകുളം എം.പി. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സരിത നായരും എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാല്‍ വരണാധികാരി പത്രിക തള്ളി. ഇതിനെതിരേ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം […]

Subscribe US Now