പാലത്തായി കേസ്: പത്മരാജന് ജാമ്യം അനുവദിച്ച വിധി അംഗീകരിച്ച്‌ ഹൈക്കോടതിയും; കേസ് കെട്ടിച്ചമച്ചതെന്ന് തെളിയുന്നു

author

കൊച്ചി: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരി പോക്സോ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പീഡനത്തിന് ഇരയായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തിന് അംഗീകാരം നല്‍കുന്നതാണ് ഹൈക്കോടതി ഉത്തരവ്.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയില്‍ കാര്യങ്ങളുണ്ടാക്കി അവതരിപ്പിക്കുന്ന ശീലമുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തല്‍ സഹിതമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തേ, പാലത്തായി കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട അധ്യാപകന്‍ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ മൊഴി നല്‍കിയ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടെന്ന് നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സ്‌കൂളിലെ ശുചിമുറിയില്‍ അധ്യാപകനായ പത്മരാജന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍, ഇത്തരത്തില്‍ പീഡനം നടന്നതായി ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കൈക്രംബ്രാഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടി പറഞ്ഞ ദിവസങ്ങളില്‍ പത്മരാജന്‍ കണ്ണൂരില്‍ പോലും ഇല്ലായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

പെണ്‍കുട്ടി പലതും സങ്കല്‍പിച്ച്‌ പറയുന്ന സ്വഭാവക്കാരിയാണ്. ഭാവനയില്‍ നിന്ന് കഥകള്‍ ഉണ്ടാക്കുന്ന സ്വഭാവം പെണ്‍കുട്ടിക്കുണ്ട്. നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലേര്‍സ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. ജാമ്യം റദ്ദാക്കണമെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം തള്ളിയ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പ്രതി ജാമ്യത്തിന് അര്‍ഹനാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഓണത്തിന് ശേഷം വിധി പറയാന്‍ മാറ്റി. എസ്ഡിപിഐയും ഏഷ്യാനെറ്റ് ന്യൂസും ചേര്‍ന്നാണ് പത്മരാജനാണ് പ്രതിയെന്ന തരത്തിലുള്ള പ്രചരണം നടത്തിയത്. തുടര്‍ന്ന് പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലും ഒരു തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇരു സംഘവും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'മനസ്സില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം'; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായെന്ന് ചെന്നിത്തല വ്യക്തമാക്കി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച്‌ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചെന്നിത്തല […]

You May Like

Subscribe US Now