കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയില്‍ ഉള്ള വീട്ടില്‍ എത്തിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തു നിന്നുള്ള സംഘമാണ് എത്തിയത്.
സംഘം എത്തിയ സമയത്ത് ഇബ്രാഹിംകുഞ്ഞിനെ ഭാര്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. വനിതാ പോലീസ് എത്തിയതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കയറിയത്. മുന്‍പ് പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞ് പ്രതിയായിരുന്നു. എന്നാല്‍, വീട്ടില്‍ ഇബ്രാഹിംകുഞ്ഞ് ഇല്ലെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് ബന്ധുക്കള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെ അന്വേഷിച്ച് വിജിലന്‍സ് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി.