പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുക. ശാരീക-മാനസിക-ആരോഗ്യ പരിധോന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. മെഡിക്കല്‍ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുക. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവാഴ്ചയാണ് കോടതി പരിഗണിക്കുക.
ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല
Sat Nov 21 , 2020
തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല. കൃത്യമായ തുക തിരിച്ചടക്കാത്തതിനാലാണ് നിര്‍മ്മാതാക്കള്‍ക്ക് താല്‍ക്കാലികമായി ലോണ്‍ നല്‍കേണ്ടതില്ലെന്ന് പുതിയ തീരുമാനം. നിലവില്‍ ലോണ്‍ എടുത്ത 19 പേരില്‍ 17 പേരും വായ്പ തുക തിരിച്ചടക്കാനുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ കെഎഫ്സി പുറത്തു വിട്ടു. ഇത്തരത്തില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്തവരില്‍ പ്രമുഖ നിര്‍മ്മാതാവും ഉള്‍പ്പെടുന്നുണ്ട്. കോടികളാണ് വായ്പയായി നല്‍കിയത്. ഇവയൊന്നും തിരികെ […]
