പാലാരിവട്ടം പാലം അഴിമതി കേസ്; ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി വി.കെ ഇബ്രാഹിംകുഞ്ഞ്

author

പാലാരിവട്ടം പാലം അഴിമതിയില്‍ ജാമ്യാപേക്ഷയുമായി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വിശദമായ ചികിത്സ വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.

അര്‍ബുദ രോഗബാധിതനായ വി. കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ ചികിത്സയില്‍ കഴിയുകയാണ്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാംഹിംകുഞ്ഞിന്റെ രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കീഴടങ്ങി

കാ​ട്ടാ​ക്ക​ട: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ര്‍ത്താ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. കു​റ്റി​ച്ച​ല്‍ ത​ച്ച​ന്‍കോ​ട് എ​രു​മ​ക്കു​ഴി അ​ജി​ത് ഭ​വ​നി​ല്‍ പ​ത്മാ​ക്ഷി (53) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍ത്താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ബൈ​ക്കി​ലാ​ണ് കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​ക്ക്​ പ്ര​ദേ​ശ​ത്ത് മ​ഴ​തു​ട​ങ്ങി​യ സ​മ​യ​ത്ത് വീ​ട്ടി​ല്‍​നി​ന്ന്​ അ​ല​ര്‍ച്ച​കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ആ ​സ​മ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വാ​ഹ​നം പോ​യ​തി​നാ​ല്‍ വീ​ട്ടി​ല്‍ ന​ട​ന്ന​ത്​ സ​മീ​പ​വാ​സി​ക​ള്‍ കേ​ട്ടി​രു​ന്നി​ല്ല. ഒ​രു​മ​ണി​യോ​ടെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ര​ക്ത​ക്ക​റ പു​ര​ണ്ട വ​സ്ത്ര​വു​മാ​യി ബൈ​ക്കി​ല്‍ പോ​കു​ന്ന​ത് […]

You May Like

Subscribe US Now