പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി പതിനൊന്നിലേക്ക് മാറ്റി

author

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പതിനൊന്നിലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

രാഷ്ട്രീയ കാരണങ്ങളാലാണ് ലീഗ് നേതാവായ തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്ബതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം പതിനെട്ടിനാണ് അന്വേഷണ സംഘം അവിടെയെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ്. കോടതിയുടെ അനുമതിയോടെ നേരത്തെ വിജിലന്‍സ് ആശുപത്രിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിപിഎം ചിഹ്നം പതിച്ച മാസ്‌കുമായി പ്രിസൈഡിങ് ഓഫിസര്‍ ഡ്യൂട്ടിയില്‍; പരാതി; ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്റ്ററുടെ ഉത്തരവ്

തിരുവനന്തപുരം: കൊല്ലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്‌കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്‌കുമായാണ് ഇവര്‍ ബൂത്തിലെത്തിയച്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തെത്തി. മുഖത്തല ബ്ലോക്കില്‍ കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് ചിഹ്നമുള്ള മാസ്‌ക് ധരിച്ച്‌ ഉദ്യോഗസ്ഥ എത്തിയത്. പരാതിയെ തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വേലങ്കോണം ജോണ്‍സ് കശുവണ്ടി ഫാക്ടറി ബൂത്തിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയാണ് മാസ്‌ക് […]

You May Like

Subscribe US Now