പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

author

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്ബതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും, നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിനു ചികിത്സയിലിരിക്കെ നവംബര്‍ 18നാണ് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹി ചലോ മാര്‍ച്ച്‌ 16 -ാം നാള്‍: പ്രതിഷേധം ശ​ക്ത​മാ​ക്കാനൊരുങ്ങി ക​ര്‍​ഷ​ക​ര്‍; രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ട്രെ​യി​നു​ക​ള്‍ ത​ട​യും

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രസര്‍ക്കാരിന് വിവാദമായ കാര്‍ഷിക നിയമത്തില്‍ കൃത്യമായ പദ്ധതികള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ രാജ്യവ്യാപകമായി ട്രെ​യി​നു​ക​ള്‍ ത​ട​യു​മെ​ന്നും ദേ​ശീ​യപാ​ത​ക​ള്‍ ഉ​പ​രോ​ധി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 26 നാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചിന് തുടക്കമിട്ടത്. സമരത്തിന്‍റെ ആദ്യ രണ്ട് ദിവസം കര്‍ഷകരും ഡല്‍ഹി പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ പതിനാറ് ദിവസമായി […]

You May Like

Subscribe US Now