പാലാരിവട്ടം പാലം അഴിമതി: വ്യവസായ സെക്രട്ടറി മുഹമ്മദ് അനീഷിനെയും പ്രതിചേര്‍ത്തു

author

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ വ്യവസായ സെക്രട്ടറിയായ എ.പി മുഹമ്മദ് അനീഷിനെയും പ്രതിചേര്‍ത്തു. പാലാരിവട്ടം പാലത്തിന്റെ കരാര്‍ നല്‍കുമ്ബോള്‍ ആര്‍.ഡി.ബി.സി എം.ഡിയായിരുന്നു അദ്ദേഹം.
പാലം നിര്‍മാണത്തിന് അനധികൃത വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതിനുമാണ് കേസ്.
അതേ സമയം റിമാന്‍ഡിലുള്ള മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സ് നല്‍കിയ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. ഇബ്രാഹീംകുഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്

പാലാരിവട്ടംപാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് അദ്ദേഹം. കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അനധികൃത സ്വത്ത് സമ്ബാദനം നടത്തി, തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനൊപ്പം തന്നെ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി നടപടികള്‍ വൈകിയതിനാല്‍ ജാമ്യാപേക്ഷയിലെ തുടര്‍ നടപടികളുണ്ടായില്ല. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ആരോഗ്യസ്ഥിതിയും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതോടൊപ്പം നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയ്‌ക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീകള്‍ക്കെതിരായ അതിക്രമം: അധികാര പരിധിയല്ലെന്ന് ഒഴിവു പറയാന്‍ കഴിയില്ല ; വിവരംകിട്ടുന്ന സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ തങ്ങളുടെ അധികാര പരിധിയില്‍ അല്ലെങ്കിലും കേസ് എടുക്കണമെന്ന് പോലീസിന് നിര്‍ദേശം. അധികാര പരിധി അല്ലെങ്കിലും വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറാം. അതല്ല, അധികാര പരിധിയല്ലെന്ന കാരണത്താല്‍ കേസ് എടുക്കാതിരിക്കരുത് എന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഇതിന് വീഴച വരുത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും.ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ്.ഐ.ആര്‍. […]

You May Like

Subscribe US Now