പാവപ്പെട്ടവരെ സഹായിക്കാന്‍ 10 കോടി ലോണ്‍ എടുത്ത് സോനു സൂദ്; പണയപ്പെടുത്തിയത് ഈ വസ്തുക്കള്‍

author

ലോക്ഡൗണില്‍ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍കൈയെടുത്ത് സഹായങ്ങള്‍ നല്‍കി ജനശ്രദ്ധ നേടിയ നടനാണ് സോനു സൂദ്. ഇപ്പോഴിതാ, പാവങ്ങളെ സഹായിക്കാന്‍ താരം 10 കോടി രൂപ ബാങ്കില്‍ നിന്നും ലോണെടുത്തതായി റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 15ന് കരാര്‍ ഒപ്പിട്ട് നവംബര്‍ 24ന് ഇത് റജിസ്റ്റര്‍ ചെയ്തു. ലോണ്‍ എടുക്കുന്നതിനുള്ള റജിസ്ട്രേഷന്‍ ഫീ അഞ്ച് ലക്ഷം രൂപയായിരുന്നു. സോനുവിന്റെയും ഭാര്യയുടെയും പേരിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ളാറ്റുകളും പണയപ്പെടുത്തിയാണ് ലോണ്‍ എടുത്തിരിക്കുന്നത്. കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന വാടക തുകയാണ് ലോണ്‍ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

സോനു സൂദ് നേരത്തെ 1500 പിപിഇ കിറ്റുകള്‍ പഞ്ചാബില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ മുംബൈയിലെ ഹോട്ടല്‍ ക്വാറന്റീന്‍ സൗകര്യത്തിനായി വിട്ടുനല്‍കിയിരുന്നു. ഇതുകൂടാതെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കു ലഭിക്കുന്ന സഹായ അപേക്ഷകള്‍ നോക്കി, അര്‍ഹരായവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കാനും അദ്ദേഹം മടിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി. വനിതാ സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി : സ്ഥാനാര്‍ത്ഥി വരുത്തിയ നാണക്കേടില്‍ കണ്ണൂരിലെ ബി.ജെ.പി നേതൃത്വം

കണ്ണൂര്‍ : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ എത്തിനില്‍ക്കെ മത്സര രംഗത്തുള്ള വനിതാ സ്ഥാനാര്‍ത്ഥിയുടെ ഒളിച്ചോട്ടം കണ്ണൂര്‍ ബി.ജെ.പിയെ നാണക്കേടിലാക്കി. കണ്ണൂര്‍ പേരാവൂര്‍ മാലൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ വനിതയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിശ്രമത്തിന് എന്നുപറഞ്ഞ് വീട്ടിലേക്ക് പോയ സ്ഥാനാര്‍ത്ഥി കാമുകനുമായി നാടുവിടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോഡ് ജില്ലയിലുള്ള കാമുകന്റെ വീട്ടില്‍ യുവതി ഉള്ളതായി കണ്ടെത്തി. […]

You May Like

Subscribe US Now