പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് പൊ​ളി​ച്ചു തു​ട​ങ്ങും

author

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്ക​ല്‍ ഇ​ന്ന് രാ​വി​ലെ തു​ട​ങ്ങും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഡി​എം​ആ​ര്‍​സി, പോ​ലീ​സ്, ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി എ​ന്നി​വ​ര്‍ ഇ​ന്ന് രാ​വി​ലെ ന​ട​ത്തു​ന്ന സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

ഡി​എം​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി പാ​ലം പ​ണി​യു​ന്ന​ത്. 661 മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന പാ​ല​ത്തി​ന്‍റെ ടാ​റ് ഇ​ള​ക്കി​മാ​റ്റു​ന്ന​താ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചെ​യ്യു​ക. 4 ദി​വ​സം കൊ​ണ്ട് ഈ ​ജോ​ലി തീ​രും. ഈ ​സ​മ​യം പാ​ല​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളി​ലൂ​ടെ​യും വാ​ഹ​നം ക​ട​ത്തി​വി​ടും. കൊ​ച്ചി ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​യും ഡി​എം​ആ​ര്‍​സി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ കേ​ശ​വ് ച​ന്ദ്ര​നും ദേ​ശീ​യ പാ​താ അ​തോ​റി​റ്റി, റോ​ഡ്സ് ആ​ന്‍റ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും പാ​ലം നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് 10 മ​ണി​യോ​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

വ​രും​ദി​വ​സ​ങ്ങ​ളി​ലെ വാ​ഹ​ന നി​യ​ന്ത്ര​ണം എ​ങ്ങ​നെ വേ​ണ​മെ​ന്ന് ഈ ​പ​രി​ശോ​ധ​ന​യി​ലാ​കും തീ​രു​മാ​നി​ക്കു​ക.8 മാ​സ​ത്തി​നു​ള്ളി​ല്‍ പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച കങ്കണക്കെതിരെ ക്രമിനല്‍ കേസ്

ബെംഗളൂരു | കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതികരിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച നടി കങ്കണ റാവത്തിനെതിരെ ക്രിമിനല്‍ കേസ്. കര്‍ണാടക തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തത്. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുമകൂരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. സമരം നടത്തുന്ന കര്‍ഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റ് വേദിനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ […]

You May Like

Subscribe US Now