പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ച്ചു തു​ട​ങ്ങി

author

കൊ​​​ച്ചി: സു​​​പ്രീംകോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം പൊ​​​ളി​​​ച്ചുപ​​​ണി​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്ര​​വൃ​​ത്തി​​ക​​ള്‍​​ക്കു തു​​ട​​ക്ക​​മാ​​യി. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആദ്യ ഘട്ടമായി പാലത്തിന്റെ മുകളിലെ ടാറിങ് ഇളക്കുന്ന ജോലികള്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പാലത്തിന്റെ മധ്യഭാഗത്തെ ടാറിങ് ആണ് ആദ്യം ഇളക്കി മാറ്റുന്നത്. പണികള്‍ക്കു മുന്നോടിയായി രാവിലെ 8.30ന് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പാലത്തില്‍ പൂജ നടന്നു.

ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്സ് സൊസൈറ്റിയാണു പൊളിക്കല്‍, പുനര്‍നിര്‍മാണ ജോലികള്‍ ചെയ്യുന്നത്. നിലവില്‍ പതിനഞ്ചോളം തൊഴിലാളികള്‍ മാത്രമാണു ടാര്‍ നീക്കം ചെയ്യുന്ന ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് മുറിച്ചു നീക്കുന്ന ജോലികള്‍ ആരംഭിക്കുന്ന മുറയ്ക്കു തൊഴിലാളികളുടെ എണ്ണം 60 ആക്കും. സുപ്രീംകോടതി ഉത്തരവു പ്രകാരമാണു പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ആരംഭിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാവും പുനര്‍നിര്‍മാണം.

പൊ​​ളി​​ക്ക​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ഡി​​​എം​​​ആ​​​ര്‍​സി ചീ​​​ഫ് എ​​​ന്‍​ജി​​​നിയ​​​ര്‍ കേ​​​ശ​​​വ് ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​സം​​​ഘം പാ​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ര​​​ണ്ട് ടാ​​​റിം​​ഗ് എ​​​ക്‌​​​സ്‌​​​ക​​​വേ​​​റ്റ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു ടാ​​​ര്‍ നീ​​​ക്കു​​ന്ന പ്ര​​വൃ​​ത്തി​​യാ​​ണ് ഇ​​ന്ന​​ലെ തു​​​ട​​​ങ്ങി​​​യ​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 661 മീ​​​റ്റ​​​ര്‍ ദൂ​​​ര​​ത്തി​​ല്‍ പാ​​​ല​​​ത്തി​​​ന്‍റെ ടാ​​ര്‍ ഇ​​​ള​​​ക്കിമാ​​​റ്റും. നാ​​​ലു ദി​​​വ​​​സ​​ത്തി​​ന​​കം ഇ​​തു പൂ​​​ര്‍​ത്തി​​​യാ​​​കും. പാ​​​ലംപ​​​ണി ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും നി​​​ല​​​വി​​​ല്‍ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ഉ​​​ണ്ടാ​​​യാ​​​ലും യാ​​​ത്ര​​​ക്കാ​​​രെ വ​​​ലി​​​യ​​തോ​​​തി​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഉ​​ണ്ടാ​​വി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

പാലത്തിന്റെ 35 ശതമാനം ഭാഗമാണു പൊളിക്കുന്നത്. പാലം പൊളിക്കുന്നതിന്റെ ടാറും കോണ്‍ക്രീറ്റും ഉള്‍പ്പെടെയുള്ള മാലിന്യവും മുട്ടം യാര്‍ഡിലേക്കു തന്നെയാണു നീക്കുന്നത്. മുറിച്ചു നീക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ചെല്ലാനത്തു കടല്‍ഭിത്തി നിര്‍മിക്കാന്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശക്തമായ കാറ്റില്‍ രാമയ്ക്കല്‍മേട്ടിലെ സോളാര്‍ പാനലുകള്‍ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നു പോയി

നെടുങ്കണ്ടം: കോടികള്‍ മുടക്കി ഇടുക്കി രാമക്കല്‍മേട്ടില്‍ സ്ഥാപിച്ച സൗരോര്‍ജ പവര്‍ പ്ലാന്റിലെ സോളാര്‍ പാനലുകള്‍ ശക്തമായ കാറ്റില്‍ നശിച്ചു.അമ്ബതിലധികം വരുന്ന പാനലുകള്‍ പറന്നുപോയതായും പ്രദേശവാസികള്‍ പറയുന്നു. അമ്ബതോളം പാനലുകളാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നു പോയത്. കുറച്ച്‌ പാനലുകള്‍ വനത്തില്‍നിന്ന് തിരിച്ച്‌ എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാര്‍ പാനലുകള്‍ പറന്നുപോകാന്‍ കാരണം നിര്‍മാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. […]

You May Like

Subscribe US Now