പിടിമുറുക്കി കോവിഡ്, ലോകത്ത് രോഗ ബാധിതരുടെ എണ്ണം മൂന്നരക്കോടി കടന്നു

author

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നരക്കോടി കടന്നു. ഇതുവരെ 35,387,775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,041,537 ആയി. 26,609,676 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 75,829 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണം 1.02 ലക്ഷത്തിലേറെയായി. രോഗമുക്തി നേടിയവരുടെ എണ്ണം 55​ ​ല​ക്ഷം​ ​ക​ട​ന്നു.​ ​

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ നാല്‍പത്തിയൊമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം രാജ്യത്ത് 146,375 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 4,263,208 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹത്രാസ് കൂട്ട ബലാത്സംഗം; നീതി തേടി കുടുംബം; ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യാഗ്രഹം

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക സത്യാഗ്രഹം നടത്തും. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി നേടി സംസ്ഥാന ആസ്ഥാനങ്ങൡലായിരിക്കും സമരം നടത്തുന്നത്. പിസിസിയുടെ നേതൃത്വത്തില്‍ മഹാതമഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് മുന്നിലായോ അതല്ലെങ്കില്‍ പ്രധാനപ്പെട്ട മറ്റൊരിടത്തോ നിശബ്ദ സത്യാഗഹ്രഹം നടത്താനാണ് തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ സത്യാഗ്രഹത്തിന്റെ ഭാഗമാവുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. കേസില്‍ ജുഡീഷ്യല്‍ […]

You May Like

Subscribe US Now