പിണറായി- കാനം കൂടിക്കാഴ്ച ഇന്ന് : വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും

author

തിരുവനന്തപുരം : സ്വര്‍ണ്ണകടത്ത് വിവാദവും സമകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ശിവശങ്കരനെ പുറത്താക്കാല്‍, പി.എസ്.സി. വിഷയങ്ങള്‍, വെഞ്ഞാറമൂട് കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമേ ജോസ്. കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം ആകും പിണറായി കാനവുമായി ചര്‍ച്ച ചെയ്യുക. ഈ വിഷയത്തില്‍ സിപിഐ യുടെ എതിര്‍പ്പ് മറികടക്കുകയാണ് ചര്‍ച്ചയിലൂടെ സിപിഎം. ലക്ഷ്യമിടുന്നത്. ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തെ ആദ്യം മുതല്‍ എതിര്‍ക്കുന്ന കാനം രാജേന്ദ്രനെ അനുനയിപ്പിക്കുവാന്‍ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കാനത്തെ നേരിട്ട് വിളിച്ച് ഇന്നത്തെ ചര്‍ച്ചക്ക് അവസരം ഒരുക്കുകയായിരുന്നു. മധ്യതിരുവിതാംകൂറിലെ പ്രബല കക്ഷിയായ ജോസ്. കെ. മാണി വിഭാഗത്തെ കൈവിടില്ലെന്ന സൂചന തന്നെയാണ് സിപിഐ(എം) നല്‍കുന്നത്. ജോസ്. കെ. മാണിയുടെ തിരിച്ചുവരവിന് കോണ്‍ഗ്രസ്സ് കാത്തിരിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്‌ലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഇല്ലെന്ന സൂചനയാണ് ജോസ് വിഭാഗം നല്‍കുന്നത്. സിപിഐ(എം) നല്‍കിയിട്ടുള്ള ചില ഉറപ്പുകള്‍ മൂലമാണ് ജോസ്. കെ. മാണി ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. കാനം കൂടി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ജോസ്. കെ. മാണി എല്‍.ഡി.എഫ്ല്‍ എത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Comparing Practical custom writing reviews Methods

Tips on how to Outline Respected Essay Writing Providers. Writers: Our expert essay writers can assist you cowl any topic your trainer could think of. There’s nothing they can not write, analysis, or tackle. Each writer is a native speaker with a degree. As all of them are certified and […]

You May Like

Subscribe US Now