പിണറായി വിജയനെ പോലെ ഉള്ളില്‍ വര്‍ഗീയത സൂക്ഷിക്കുന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് കെ.പി.എ മജീദ്

author

പിണറായി വിജയനെ പോലെ ഉള്ളില്‍ വര്‍ഗീയത സൂക്ഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി.എ മജീദ്. ലീഗിനെ കുറ്റം പറയുന്ന പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍ ലീഗിന്റെ പിന്തുണയോടെയാണ് രണ്ടംഗങ്ങളുണ്ടായതെന്ന് ഓര്‍ക്കണം, ചരിത്രത്തെ മറച്ചുവെക്കരുത്, കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കണം, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളാണ് പറയേണ്ടത്, അല്ലാതെ സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ ചോര കുടിക്കാന്‍ നില്‍ക്കരുതെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുസ്‌ലിം ലീഗ് മതമൗലിക വാദത്തിലേക്ക് നീങ്ങുന്നു- മുഖ്യമന്ത്രിയെ പിന്തുണച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കോണ്‍ഗ്രസിനും മുസ് ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പിനെ പിന്തുണച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്‌ലിംകളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവന്‍ പറഞ്ഞു. എല്ലാ വര്‍ഗീയതയുമായും സന്ധി ചെയ്തുകൊണ്ട് കേരളത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചത്. അത് ഹിന്ദു തീവ്രവാദത്തെ സഹായിക്കുമെന്നും വര്‍ഗീയത തുറന്നുകാണിച്ചപ്പോള്‍ സമസ്തയ്ക്ക് മാനസിക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു […]

You May Like

Subscribe US Now