ന്യൂഡെല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിന്റെ പകര്‍പ് കത്തിച്ച് കര്‍ഷകര്‍. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. ശൈത്യ കാലത്ത് പഞ്ചാബിലും ഹരിയാനയിലുമെല്ലാം നടക്കുന്ന ഉത്സവമാണ് ലോഹ്ഡി. തീജ്വാലക്ക് ചുറ്റും ഒത്തുകൂടി നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രധാന ചടങ്ങ്. ഈ വര്‍ഷം കര്‍ഷക നിയമം കത്തിച്ചാണ് കര്‍ഷക കുടുംബങ്ങള്‍ ലോഹ്ഡി ആചരിച്ചത്.
നേരത്തെ നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. ഇത് അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണെന്ന് ഗുരുദ്വാരകളില്‍ സന്ദേശം മുഴങ്ങി. ചൊവ്വാഴ്ച തന്നെ നിരവധി ട്രാക്ടറുകള്‍ ഡെല്‍ഹി അതിര്‍ത്തി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു.