പുതിയ യുഎപിഎ ഭേദഗതി; ബിനീഷ് കോടിയേരിക്ക് കുരുക്കായേക്കും

author

രാജ്യത്തിന്റെ സാമ്ബത്തിക രംഗത്തെ തകര്‍ക്കുന്ന ഇടപെടലുകളും യുഎപിഎയുടെ പരിധിയില്‍ വരുമെന്ന നിയമഭേദഗതി ബിനീഷ് കോടിയേരിക്ക് കുരുക്കായേക്കും. കേന്ദ്രത്തിന്‍റെ പുതിയ നിയമഭേദഗതി പ്രകാരം ബിനീഷിനെതിരെ യുഎപിഎ ചുമത്താനും സാധിക്കും. ബിനീഷിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും.

ബിനീഷ് നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്നാണ് 11 മണിക്കൂറോളം ചോദ്യം ചെയ്തത്. ബിനീഷിന്റെ ഭൂസ്വത്തുക്കളുടെ കൈമാറ്റം നിരോധിച്ച്‌ രജിസ്ട്രേഷന്‍ വകുപ്പിന് കഴിഞ്ഞ ദിവസം ഇ.ഡി നോട്ടീസും നല്‍കി. രാജ്യത്തെ സാമ്ബത്തിക മേഖലയെ തകര്‍ക്കുന്ന ഇടപാടുകളില്‍ യുഎപിഎ നിയമം ചുമത്താമെന്ന നിയമഭേദഗതി ബിനീഷിന് കുരുക്കാവാനുള്ള സാധ്യതയുണ്ട്. ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ബിനീഷിന് കഴിഞ്ഞില്ലെങ്കില്‍ യുഎപിഎ ഉപയോഗിക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കും.

വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നേക്കും. റിയല്‍ എസ്റ്റേറ്റിലൂടെയാണ് താന്‍ പണം സമ്ബാദിച്ചതെന്ന് ഇ.ഡിക്ക് ബിനീഷ് മൊഴി നല്‍കിയിരിന്നു. അത് കൊണ്ട് ബിനീഷിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഇ.ഡി അന്വേഷിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രിപുത്രനൊപ്പം ഫോട്ടോയെടുത്തത് ദുബായില്‍ നിന്ന് : മോര്‍ഫിംഗല്ല, കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്ന് സ്വപ്ന

കൊച്ചി : മന്ത്രിയുടെ പുത്രനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതല്ലെന്ന് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒരു ഹോട്ടലില്‍ വെച്ച്‌ നടന്ന സൗഹൃദ കൂട്ടായ്മയ്ക്കിടയില്‍ വച്ചാണ് ചിത്രം പകര്‍ത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി.ഫോട്ടോ എടുക്കുമ്ബോള്‍ മന്ത്രി പുത്രനൊപ്പം മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ഒപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയുടെ […]

Subscribe US Now