പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; ആകെ 59 പ്രതികള്‍

author

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്ഷേത്രസമിതി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പടെ 59 പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്ന് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. 533 പേജുള്ള കുറ്റപത്രത്തില്‍ 1417 സാക്ഷികളും 1611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രഭാരവാഹികള്‍ക്ക് പുറമേ വെടിക്കെട്ട് നടത്തിയവരും പ്രതിപ്പട്ടികയിലൂണ്ട്. ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല. അപകടം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചു, ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു എന്നിവയാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകള്‍. സംഘാടകരും വെടിക്കെട്ടുകാരുമാണ് കുറ്റക്കാരെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30 നാണ് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്ബപുരയില്‍ തീപിടിച്ച്‌ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടം നടന്നത്. അപകടത്തില്‍ 110 പേരാണ് മരിച്ചത്. 750 ഓളം പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്​: കേസുകള്‍ റദ്ദാക്കാന്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം.എല്‍.എയുടെ ഹരജി

​െകാ​ച്ചി: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​നി​ക്കെ​തി​രാ​യ വ​ഞ്ച​ന​ക്കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം.​എ​ല്‍.​എ ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി. പ​രാ​തി​യും പൊ​ലീ​സി​െന്‍റ തു​ട​ര്‍​ന​ട​പ​ടി​ക​ളും രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ല്‍ താ​ന്‍ പ​ങ്കാ​ളി​യ​ല്ലെ​ന്നു​മു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ണ്‍ ​സ​ര്‍​ക്കാ​റി​െന്‍റ വി​ശ​ദീ​ക​ര​ണം തേ​ടി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.സ്വ​ര്‍​ണ​വ്യാ​പാ​ര​ത്തി​ന്​ 2006 മു​ത​ല്‍ 2008 വ​രെ നാ​ല്​ ക​മ്ബ​നി​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തി​ല്‍ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ലി​മി​റ്റ​ഡു​മാ​യി (ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ മ​ഹ​ല്‍) ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​രാ​തി […]

Subscribe US Now