പുല്‍വാമ ഭീകരാക്രമണം: സൂത്രധാരന്‍ മസൂദ് അസ്ഹറെന്ന് എന്‍ ഐ എ കുറ്റപത്രം

admin

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ജയ്‌ഷേ ഇ മൊഹമ്മദ് തലവന്‍ മസൂദ് അസഹര്‍, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരാണ് പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്ന് എന്‍ ഐ എ കുറ്റപത്രം.

കശ്മീരില്‍ നടന്ന ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന്റെ ആസൂത്രണവും നടപ്പാക്കലും പാകിസ്ഥാനില്‍ നിന്നാണ് നടത്തിയതെന്ന് 5000 പേജ് അടങ്ങുന്ന കുറ്റപത്രത്തില്‍ എന്‍ ഐ എ പറയുന്നു. ജമ്മു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ സ്‌ഫോടകവസ്തുക്കളുമായി കാറിലെത്തിയ ചാവേര്‍ സൈനികരുടെ വാഹനത്തില്‍ ഇടിച്ചാണ് സ്‌ഫോടനമുണ്ടായത്. ഈ ആക്രണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജയ്‌ഷേ ഇ മൊഹമ്മദ് തലവന്‍, സൈന്യത്തിനന്റെ വിവിധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ തുടങ്ങിയ 20 പ്രതികളുടെ പേരുകള്‍ കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ജമ്മു കോടതിയില്‍ സമര്‍പ്പിച്ച ഏറ്റവും വലിയ കുറ്റപത്രമാണിതെന്ന് ഡിഐജി പറഞ്ഞു.

ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടനത്തിന്റെ ഫോട്ടോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കൂടാതെ പുല്‍വാമ ആക്രണത്തിന് ശേഷം സുരക്ഷാ സേന വധിച്ച തീവ്രവാദി ഉമര്‍ ഫാറൂഖിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്‌സാപ്പ് ചാറ്റുകളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുല്‍വാമ ആക്രണണത്തെ സ്വാഗതം ചെയ്യുന്ന മസൂദ് അസറിന്റെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകളും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, മുംബൈ ആക്രമണമുള്‍പ്പെടെയുള്ള നിരവധി ഭീകാരക്രണത്തിന്റെ സൂത്രധാരനായ മസൂദ് അസറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാര്‍ ഹരജിയില്‍ അടിയന്തര സ്റ്റേയില്ല

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്​ അദാനി ​ഗ്രൂപ്പിന്​ കൈമാറിയതിനെതിരെ സംസ്​ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തര സ്റ്റേയില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 15ന് വീണ്ടും ഹരജി പരിഗണിക്കും. വിമാനത്താവള നടത്തിപ്പ്​ അദാനി ​​ഗ്രൂപ്പിന്​ കൈമാറാനുള്ള കേന്ദ്ര സര്‍ക്കാറി​ന്‍റെ നടപടികള്‍ സ്​റ്റേ ചെയ്യണമെന്നാണ് സംസ്ഥാന​ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ്​ തീര്‍പ്പാക്കുന്നതിന്​ മുമ്ബ്​ വിമാനത്താവളം കൈമാറിയത്​ ഹരജിയില്‍ ചോദ്യം ചെയ്​തിരുന്നു.

You May Like

Subscribe US Now