പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന; പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു

author

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്ബനികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം: സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസ് ശ്രമത്തിന്റെ ഭാഗം: എ. വിജയരാഘവന്‍

കൊല്ലം മണ്‍റോതുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസ് ശ്രമത്തിന്റെ ഫലമാണ് കൊലപാതകം. കൊലപാതകങ്ങളെ ന്യായികരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അക്രമത്തെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. യുഡിഎഫ് ഈ ആസൂത്രിത കൊലപാതകത്തെ അപലപിക്കാന്‍ തയാറായിട്ടില്ല. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയപ്പെടുന്നു. ഇന്നത്തെ പ്രധാന സംഭവം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണെന്നും മാധ്യമങ്ങള്‍ […]

You May Like

Subscribe US Now