പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ചുള്ള പ്രസ്താവന: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്

author

ഭോപ്പാല്‍ : പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച്‌ വിവാദപ്രസ്താവന നടത്തിയ ‌കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്.മധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സജ്ജന്‍ കുമാര്‍ സിംഗിനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നോട്ടീസയച്ചത്.

15-17 വയസ് ആകുമ്ബോള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ശാരീരികമായി പ്രത്യുത്പ്പാദനത്തിന് സാധിക്കുമെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് 18 വയസുള്ള പെണ്‍കുട്ടി​ വിവാഹത്തിന്​ പക്വത കൈവരിച്ചതായി കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഈ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതിന്‍റെ ലോജിക്ക് എന്താണ്. എന്നായിരുന്നു സിംഗിന്‍റെ ചോദ്യം. വിവാദ പ്രസ്താവനയുടെ പേരില്‍ ബിജെപി ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. എംഎല്‍എ ഖേദപ്രകടനം നടത്തണമെന്നായിരുന്നു ആവശ്യം.

ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ ബാലവകാശ കമ്മീഷന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാഹന നികുതി: ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 31 വരെ മാത്രം

കാസര്‍ഗോഡ്‌: വാഹന നികുതി നാല് വര്‍ഷമോ അതില്‍ കൂടുതലോ അടയ്ക്കതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. 2020 മാര്‍ച്ച്‌ 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി പ്രകാരം സ്വകാര്യ വാഹനങ്ങള്‍ക്ക് നികുതിയും, അധികനികുതിയും, പലിശയും ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം വരെ ലാഭിക്കാം. പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനം വരെ ലാഭിക്കാം. നിയമ നടപടി […]

You May Like

Subscribe US Now