പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ സംഘത്തിന് ക്യാമ്ബ് ഓഫീസ് അനുവദിച്ചു, പോലീസില്‍ നിന്നും അടുത്താഴ്ച ജീവനക്കാരേയും വിട്ടുനല്‍കും

author

കാസര്‍കോഡ് : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ ക്യാമ്ബ് ഓഫീസ് അനുവദിച്ചു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറക്കി കഴിഞ്ഞു. പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലാണ് ക്യാമ്ബ് അനുവദിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് ഔദ്യോഗികമായി ക്യാമ്ബ് ഓഫീസാക്കി മാറ്റും.

കേസില്‍ അന്വേഷണത്തിനായി ക്യാമ്ബ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ ആദ്യം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചെങ്കിലും ഇത് ആദ്യം പരിഗണിച്ചില്ല. തുടര്‍ന്ന് സിബിഐ വീണ്ടും കത്തയച്ചതോടെയാണ് ക്യാമ്ബ് ഓഫീസ് അനുവദിക്കാന്‍ തീരുമാനിച്ചത്.

ക്യാമ്ബിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് സംബന്ധിച്ചും പോലീസ് മേധാവിയുടെ പരിഗണനയിലാണ്. അലോട്ട്മെന്റ് അടുത്താഴ്ച നടത്തും. പോലീസില്‍ നിന്നാണ് സിബിഐക്ക് ജീവനക്കാരെ നല്‍കുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റാണ് പെരിയ കേസില്‍ അന്വേഷണം നടത്തുന്നത്. സിബിഐ അന്വേഷണത്തെ കോടതിയും ശരിവെച്ചിരുന്നു. തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സംഘത്തിന് ലഭിച്ചത്. പിന്നീട് കാസര്‍കോട്ടെത്തി കൊലപാതകത്തിന്റെ പുനരാവിഷ്‌കാരം നടത്തി അന്വേഷണത്തിന് തുടക്കമിട്ട ശേഷം സിബിഐ സംഘം തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. എസ്പി നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി അനന്തകൃഷ്ണന്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സിബിഐ അന്വേഷണം. അടുത്ത ആഴ്ച അന്വേഷണസംഘം വീണ്ടും കാസര്‍കോട്ടെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് പറയാനാവില്ല; ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതില്‍ പാര്‍ട്ടിയില്‍ ഒരു എതിര്‍പ്പുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് പറയാനാവില്ലെന്നും യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ച്‌ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നും പൊന്നാനി എംപി പറഞ്ഞു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ശക്തിയും അവകാശവുമനുസരിച്ച്‌ സീറ്റുകള്‍ കൂട്ടി ചോദിക്കുമെന്നാണ് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. സംസ്ഥാന […]

You May Like

Subscribe US Now