പെരിയ ഇരട്ടക്കൊല കേസ്; ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍

author

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊല കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തില്‍ സിബിഐ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം സംബന്ധിച്ച്‌ സിബിഐ യുടെ നിലപാട് സുപ്രിംകോടതി തേടിയിരുന്നു.

പെരിയവ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് കഴിഞ്ഞ പ്രാവശ്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു . ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ കേസുമായി സമീപിച്ചപ്പോള്‍കേസിലെ പ്രധാന രേഖകള്‍ കേരള പോലീസ് സിബിഐക്ക് കൈമാറിയിരുന്നില്ല. അതെസമയം നേരത്തെ കേസ് സുപ്രിംകോടതിയുടെ മുന്നില്‍ എത്തിയപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തൃണമൂല്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ ക്യാമ്ബെയിന്‍ ആരംഭിച്ചു

2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ ക്യാമ്ബെയിന്‍ ആരംഭിച്ചു. ‘ബിജെപിയില്‍ നിന്ന്​ സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തുക’ (Mark Yourself safe from BJP) എന്ന പേരിലാണ് ക്യാമ്ബെയിന്‍​. ഇതിനകം 3,80,943 പേര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്‌ത് ബിജെപിയില്‍ നിന്ന്​ സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തി. ബംഗാളില്‍ ഭരണത്തിലേറുമെന്ന് ബിജെപി അവകാശപ്പെടുന്നതിനിടെയാണ് തൃണമൂലിന്‍റെ പുതിയ ക്യാമ്ബെയിന്‍. തെരഞ്ഞെടുപ്പ്​ വിദഗ്​ധന്‍ പ്രശാന്ത് കിഷോറി​ന്‍റെ ആശയമാണ്​ ഈ ഡിജിറ്റല്‍ ക്യാമ്ബെയിന്‍. […]

You May Like

Subscribe US Now