തമിഴ്നാട് സ്വദേശി മണിയാണ് മരിച്ചത്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കവും കലഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മണിയുടെ ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. പണിയായുധം കൊണ്ട് തലക്കടിച്ചാണ് ഇവര്‍ മണിയെ കൊലപ്പെടുത്തിയത്. മാവുംകുടി കോളനിയിലെ വാടക വീട്ടിലാണ് സംഭവം നടന്നത്.
പടക്ക നിരോധന ഉത്തരവ് ശരിവച്ച് സുപ്രീം കോടതി വിധി
Wed Nov 11 , 2020
ദീപാവലി കാലത്ത് പടക്കം നിരോധിക്കാനുള്ള ബംഗാള്‍ ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ഇന്ന് ശരിവച്ചത്. ആഘോഷങ്ങള്‍ പ്രധാനമാണെങ്കിലും മനുഷ്യജീവന് അപകടത്തിലാകുന്ന അവസരത്തില്‍ അത് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും ഇത് ഒരു മഹാമാരിയുടെയും വ്യാധിയുടെയും കാലമാണെന്നും പടക്ക നിയന്ത്രണ തീരുമാനത്തെ പിന്തുണക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയില്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാണിയാണ് ഇത്തരത്തിലൊരു കോടതിവിധി.
