കൊച്ചി : പെരുമ്പാവൂരില്‍ വടിവാള്‍ ആക്രമണവും വെടിവയ്പ്പും ഇന്നുവെളുപ്പിന് ഒന്നരയോടെ പെരുമ്പാവൂര്‍ മാവില്‍ ചുവട് ജംഗ്ഷനിലാണ് നാടിനെ നടുക്കിയ വെടിവയ്പ്പുണ്ടായത്. ആഡംബര കാറിലെത്തിയ 7 പേര് അടങ്ങുന്ന സംഘം പെരുമ്പാവൂര്‍ സ്വദേശിയായ ആദില്‍ എന്ന യുവാവിനാണ് വെടിയേറ്റത്. വ്യക്തിവൈരാഗ്യമാണ് കൊലപാത്രകശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
പ്രതികളുടേതെന്ന് തോന്നിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു കാര്‍ കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. റിയാസ്, സഹീര്‍, നിതിന്‍ എന്നിവരും കണ്ടാല്‍ തിരിച്ചറിയുന്ന മറ്റ് 4 പേര്‍ക്കെതിരെയും ആദില്‍ മൊഴി നല്‍കിയിട്ടുണ്ട്. നെഞ്ചിലേറ്റ ഗുരുതര പരുക്കുകളോടെ ആദില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കെ. എം. ഷാജി വീണ്ടും ഇ.ഡിക്ക് മുന്നില്‍
Wed Nov 11 , 2020
തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യം ചെയ്യലിനായി കെ.എം. ഷാജി ഇ.ഡി. ഓഫീസില്‍ ഹാജരായി. ഇന്നലെ 14 മണിക്കൂറോളമാണ് ഷാജിയെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്തത്. വേങ്ങരയിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നും ഇ.ഡി. ഷാജിയോട് ആവശ്യപ്പെട്ടു.
