പെ​രി​യ ഇരട്ടകൊ​ല​പാ​ത​കം; 11 പ്ര​തി​ക​ളെ കോടതി റി​മാ​ന്‍ഡ് ചെ​യ്തു

author

കൊ​​​ച്ചി : കാ​​​സ​​​ര്‍​ഗോ​​ഡ് പെ​​​രി​​​യ​​​യി​​​ല്‍ ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ 11 പ്ര​​​തി​​​ക​​​ളെ എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​​ഷല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി റി​​​മാ​​​ന്‍​​ഡ് ചെ​​​യ്തു . വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​വ​​​രെ ഈ ​​മാ​​സം 14 വ​​​രെ​​യാ​​ണ് ക​​​ണ്ണൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​ല്‍ ജു​​​ഡീ​​​ഷല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ റി​​​മാ​​ന്‍​​ഡ് ചെയ്തിരിക്കുന്നത് .കേ​​​സി​​​ലെ ഒ​​​രു പ്ര​​​തി​​​ക്ക് കോ​​​വി​​​ഡ് പോ​​സി​​റ്റീ​​വ് ആ​​യ​​തി​​നെ തു​​ട​​ര്‍​​ന്ന് ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ല. പീ​​​താം​​​ബ​​​ര​​​ന്‍, സ​​​ജി സി. ​​​ജോ​​​ര്‍​ജ്, സു​​​രേ​​​ഷ്, അ​​​നി​​​ല്‍ കു​​​മാ​​​ര്‍, ഗി​​​ജി​​​ന്‍, ശ്രീ​​​രാ​​​ഗ്, അ​​​ശ്വി​​​ന്‍, സു​​​ബീ​​​ഷ്, മു​​​ര​​​ളി, ര​​​ഞ്ജി​​​ത്, പ്ര​​​ദീ​​​പ​​​ന്‍, മ​​​ണി​​​ക​​​ണ്ഠ​​​ന്‍, ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ബി. ​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ര്‍​ത്താ​​​ണ് നേ​​​ര​​​ത്തേ സി​​ബി​​ഐ എ​​​ഫ്‌ഐ​​ആ​​​ര്‍ തയ്യാറാക്കിയത് . ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തു​​​ട​​​ര്‍​ന്നാ​​​ണ് കേസ് അ​​​ന്വേ​​​ഷ​​​ണം സി​​ബി​​ഐ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് ; പിടിച്ചെടുത്തത് 32 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍ : സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എസ് ജി 156 വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് പേരും വ്യത്യസ്ത രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്റലിജന്‍സ്‌വിഭാഗത്തിന്‍റെ പിടിയിലായത്. യാത്രക്കാരനായ മുഹമ്മദ് സജ്ജാദ് അടിവസ്ത്രത്തിനകത്തുവെച്ചാണ്‌ വെച്ചാണ് 210 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സമാനരീതിയില്‍ തന്നെയാണ് മറ്റൊരു യാത്രക്കാരനായ അദ്‌നാന്‍ മുഹമ്മദും സ്വര്‍ണം കടത്തിയത്. […]

You May Like

Subscribe US Now