പൊലീസ്​ സ്​റ്റേഷനുകളില്‍ പിടിച്ചിട്ട 714 വാഹനം ഓണ്‍ലൈനായി വില്‍ക്കും

author

കോഴിക്കോട്​: സിറ്റി പൊലീസ്​ പരിധിയിലെ വിവിധ സ്​റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി. എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറോക്ക്, ട്രാഫിക് യൂനിറ്റ് എന്നീ സ്​റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 29 ലോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 714 വാഹനങ്ങളാണ്​ ലേലം ചെയ്​ത്​ വില്‍ക്കുന്നത്​.

സ്​റ്റേഷനുകള്‍ക്ക്​ മുന്നില്‍ വാഹന കൂമ്ബാരം വേണ്ടെന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധന കഴിഞ്ഞ്​ ഉടന്‍ വിട്ടുനല്‍കണമെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ നിര്‍ദേശിച്ചതോ​െടയാണ്​ വാഹനങ്ങള്‍ നീക്കാന്‍​ വഴിയായത്​​.

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍, വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍, മറ്റു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്​ പിടിച്ചെടുത്ത വാഹനങ്ങള്‍ തുടങ്ങിയവയാണ്​ സ്​റ്റേഷന്‍ വളപ്പുകളിലുള്ളത്​. ബൈക്കുകള്‍, ഓ​േട്ടാ, കാര്‍, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളാണ്​ ലേലം ചെയ്യുന്നവയിലേറെയും. വര്‍ഷങ്ങളായി പിടിച്ചിട്ട വാഹനങ്ങള്‍ക്കുള്ളില്‍ ക്ഷുദ്ര ജീവികളടക്കം താവളമാക്കുന്നത്​ ഭീഷണി സൃഷ്​ടിച്ചിരുന്നു.

ഹൈകോടതിവരെ വിഷയത്തില്‍ അതൃപ്​തി അറിയിക്കുകയും കോവിഡ്​ പശ്ചാത്തലത്തില്‍ പൊലീസ്​ സ്​റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നതും​ മുന്‍നിര്‍ത്തിയാണ്​ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിച്ചത്​.

എം.എസ്​.ടി.സി ലിമിറ്റഡി​െന്‍റ www.mstccommerce.com മുഖേന ഇ-ഓക്ഷന്‍ വഴി ഒക്ടോബര്‍ 14ന് രാവിലെ 11 മുതല്‍ 3.30 വരെയാണ്​ ഓണ്‍ലൈന്‍ വില്‍പന നടത്തുക. എം.എസ്​.ടി.സി ലിമിറ്റഡി​െന്‍റ വെബ്സൈറ്റില്‍ ബയര്‍ ആയി രജിസ്​റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ്​ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്​ 0495 2722673 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അതിര്‍ത്തി പ്രശ്‌നം; ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും നേര്‍ക്കുനേര്‍ എത്തുന്നു

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും മുഖാമുഖം എത്തുന്നു. നവംബര്‍ 17ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത്. അതിര്‍ത്തിപ്രശ്നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയ്ക്കുവരും എന്നാണ് കരുതുന്നത്. ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിനു ശേഷം ആദ്യമായാണ് മോദിയും ഷി ജിന്‍പിങും മുഖാമുഖം എത്തുന്നത്.ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ ബ്രസീല്‍,റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സില്‍ അംഗങ്ങളായിട്ടുളളത്. ബ്രിക്‌സ് സഹകരണത്തിലൂടെ ആഗോള സ്ഥിരതയും […]

Subscribe US Now