പൊലീസ് നിയമഭേദഗതി: ചര്‍ച്ച ചെയ്യേണ്ട ആളുകളുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് കെ.പ്രകാശ് ബാബു

author

പൊലീസ് നിയമഭേദഗതി പിന്‍വലിച്ചതിന് പിന്നാലെ ആദ്യമായി സിപിഐയുടെ പരസ്യപ്രതികരണം. പൊലീസ് നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട ആളുകളുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പ്രതികരിച്ചു.

സംസ്ഥാനത്ത് നടത്തുന്ന അന്വേഷണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും ബിജു രമേശ് ചെന്നിത്തലക്കെതിരേയും ജോസ് കെ.മാണിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളെ രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. അന്വേഷണങ്ങള്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനല്ലെന്നും പ്രകാശ് ബാബു വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എസ് സി – എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്ത് ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും അജണ്ടയാണ്. അവരുടേതായ ന്യായങ്ങള്‍ നിരത്തി ഇത് നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത് വഴി 60 ലക്ഷം ആദിവാസി ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചത്.സ്കോളര്‍ഷിപ്പ് നിഷേധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവച്ചു.

You May Like

Subscribe US Now