തൃശൂര്‍: പോപ്പുലര്‍ സാമ്ബത്തിക തട്ടിപ്പിന്റെ മുഖ്യസുത്രധാരന്‍ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂര്‍ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്ബനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണ്. തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. വിവിധ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് കമ്ബനികളിലേക്ക് സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകര്‍ക്ക് ലഭിക്കില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്.
പോപ്പുലര്‍ ഫിനാന്‍സിലാണ് നിക്ഷേപമെങ്കിലും വിവിധ എല്‍എല്‍പികളുടെ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. പോപ്പുലറിന്റെ ഈ എല്‍എല്‍പിയില്‍ നിക്ഷേപകനും പങ്കാളിയാണ്. പ്രസ്തുത എല്‍എല്‍പിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ സംരംഭ പങ്കാളി എന്ന നിലയില്‍ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായം. ഫിനാന്‍സില്‍ സ്വീകരിച്ച നിക്ഷേപം എല്‍എല്‍പികളിലേക്ക് മാറ്റിയതിനു പിന്നിലെ ഗൂഢലക്ഷ്യം നിയമക്കുരുക്ക് ഒഴിവാക്കലായിരുന്നുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കേസില്‍ അന്വേഷണം പൊലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം രണ്ടായി പിരിഞ്ഞുള്ള തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്ബത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. തെളിവെടുപ്പ് തുടരുന്നതിനിടെ ഉടമകള്‍ ജാമ്യത്തിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ആന്ധ്രയിലെ മത്സ്യ കയറ്റുമതി സ്ഥാപനം, തമിഴ്നാട്ടിലെ ശീതള പാനിയ വിതരണ ബിസിനസ്, കംമ്ബ്യൂട്ടര്‍ ഇറക്കുമതി ബിസിനസ് എന്നിവയിലെ നിക്ഷേപങ്ങളും പോപ്പുലറിന്റെ വിവിധ ബ്രാഞ്ചുകളിലെ ഇടപാടുകളുമാണ് പൊലീസ് അന്വേഷിക്കുന്നത്. പോപ്പുലറിന് ഈ സംസ്ഥാനങ്ങളില്‍ വസ്തു ഇടപാടുകള്‍ ഉണ്ടായിരുന്നത് സംബന്ധിച്ച തെളിവും പൊലീസ് ശേഖരിക്കുന്നുണ്ട്. പോപ്പുലറിന്റെ ഉടമസ്ഥതയില്‍ 22 വസ്തുവകകള്‍ അന്വേഷണ സംഘം കണ്ടെത്തി. പോപ്പുലറിന്റെ സഹ ഉടമകളായ പ്രഭാ തോമസ്, ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആന്‍ തോമസ് എന്നിവരെ ഇന്നലെ തിരുവനന്തപുരത്ത് വിവിധ ബാങ്കുകളുടെ ശാഖകളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.