പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

author

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആസ്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിവന്നാല്‍ കാവല്‍ ഏര്‍പ്പെടുത്താനും ജില്ലാ പൊലീസ് മേധാവിയോട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപക സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനമാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

പോപ്പുലര്‍ ഫിനാന്‍സിന്‍റെ പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച്‌ ചെയ്യുന്നതിനുമാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ എല്ലാ സ്ഥാപനങ്ങളും ശാഖകളും അടച്ചു പൂട്ടണമെന്നും വാഹന കൈമാറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്‍റെയും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലും നിക്ഷേപകരടെ താല്‍പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് . ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഉത്തരവ് അനുസരിച്ച്‌ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ആഴ്ചതോറും നല്‍കാനും എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇവരോട് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ബന്ധുവിന്‍റെ സഹായത്തോടെ പോപ്പുലര്‍ ഉടമകള്‍ നിക്ഷേപകരുടെ പണം ഓസ്ട്രേലിയയിലേക്ക് കടത്തിയതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സാമ്ബത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണങ്കിലും പൊലീസ് – എന്‍ഫോഴ്സ്മെന്‍റ് തെളിവെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളുടെ സ്വത്തുകള്‍ കണ്ടുകെട്ടി ഇടപാടുകാരുടെ നഷ്ടം നികത്തുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.70 കോ​ടി പി​ന്നി​ട്ടു; 43 രാ​ജ്യ​ങ്ങ​ളി​ല്‍ ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ വൈ​റസ് ബാ​ധി​ത​ര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് 1,072,087 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 27,878,042 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് […]

You May Like

Subscribe US Now