പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ;നിക്ഷേപകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

author

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ ഉടമകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്ബനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണം. 275 ബ്രാ‍ഞ്ചുകളിലെ ലോക്കറില്‍ അവശേഷിക്കുന്ന സ്വര്‍ണ്ണവും പണവും രേഖകളും കടത്താന്‍ സാധ്യതയുണ്ടെന്നും ഇവ സംരക്ഷിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് ഇന്ന് കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയതിന്‍റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം: സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയതിന്‍റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്‍റെ വിരുന്ന്. മന്ത്രിയുടെ മകന്‍റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. […]

You May Like

Subscribe US Now