പോയത് വിജയ് നായര്‍ ക്ഷണിച്ചിട്ട്; കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ല: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയില്‍

author

കൊച്ചി: യുട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊറോണ വൈറസ് പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഓരാള്‍ക്ക് അവശത; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തി

വാഷിങ്ടണ്‍ : കൊറോണ വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്ന മൂന്നാംഘട്ട പരിക്ഷണമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. മനുഷ്യരിലെ കൊറോണ വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെ തുടര്‍ന്നാണിതെന്നും കമ്ബനി അറിയിച്ചു. 60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്ബനി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിച്ചു കഴിഞ്ഞു. അമേരിക്കയില്‍ […]

Subscribe US Now