പ്രതികള്‍ ബലംപ്രയോഗിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

author

ലക്‌നൗ: ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ പ്രതികള്‍ ബലംപ്രയോഗിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അലിഗഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ലൈംഗിക പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് എട്ട് ദിവസത്തിന് ശേഷമാണ്. അബോധവാസ്ഥയിലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ഈ വിവരം അറിയിക്കാന്‍ കഴിയാതിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെപ്റ്റംബര്‍ 14നാണ് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാകാം പ്രതികള്‍ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന രീതിയില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചതായാണ് സൂചന.

ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ യുവതിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് യുപി സര്‍ക്കാരും പൊലീസും ആവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് തീര്‍ത്തും വിരുദ്ധമാണ് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്.

ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്ന വിലയിരുത്തലും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഇതിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. അതേസമയം കൊവിഡ് […]

You May Like

Subscribe US Now