പ്രതിദിന വര്‍ദ്ധന അന്‍പതിനായിരത്തിനും താഴെ; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,149പേര്‍ക്ക് കോവിഡ്, ആശ്വാസം

author

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 50,129പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,09,960ആയി. 1,19,014പേര്‍ മരിച്ചു. 480പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. 6,53,717പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 71,37,229പേര്‍ രോഗമുക്തരായി. 59,105പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത്.

9,39,309 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 10,24,62,778 സാമ്ബിളുകളാണ് ആകെ പരിശോധിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്നുവന്ന മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 6,059 പേര്‍ക്കാമ് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ കഴിഞ്ഞദിവസം 4,439പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രോഗികളേക്കാള്‍ രോഗ മുക്തരുടെ നിരക്ക് ഇരട്ടിയിലധികമാണ്. 10,106 പേരാണ് കഴിഞ്ഞദിവസം രോഗമുക്തരായത്. കേരളത്തില്‍ കഴിഞ്ഞദിവസം 6,843പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മാ​സ​ങ്ങ​ളോ​ള​മാ​യി വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നി​ട​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ​രി​യ​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​ന്‍ കാ​ര​ണം ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

You May Like

Subscribe US Now