പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകള്‍

author

പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകള്‍. കിസാന്‍ സംഘര്‍ഷ് സമിതിയുടെ പ്രതികരണം, കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ്. കര്‍ഷക സംഘടനകള്‍ ഇന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ തുറന്ന കത്തിന് തുറന്ന മറുപടി നല്‍കും.

നിലവില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. സുപ്രിംകോടതി കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും കൂടാതെ കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലായിരിക്കണം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചയെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. കടുത്ത ശൈത്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നാളെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് തിങ്കളാഴ്ച ആയിരം കര്‍ഷകര്‍ ഡല്‍ഹിക്ക് പുറപ്പെടും. ചൊവ്വാഴ്ച കോര്‍പറേറ്റുകളുടെ ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേരാനായി നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​മേ​രി​ക്ക അം​ഗീ​കാ​രം ന​ല്‍​കി

വാ​ഷിം​ഗ്ട​ണ്‍: മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​മേ​രി​ക്ക അം​ഗീ​കാ​രം ന​ല്‍​കി. ഇ​തോ​ടെ കോ​വി​ഡ് ഏറ്റവും രൂക്ഷമായി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​റ് ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ ഉ​ട​ന്‍ ക​യ​റ്റി അ​യ​ക്കാ​നുള്ള വ​ഴി​യൊ​രു​ങ്ങി. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ര​ണ്ട് വാ​ക്സി​നു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യ​തോ​ടെ, യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ (എ​ഫ്ഡി​എ) ഈ ​ആ​ഗോ​ള മ​ഹാ​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ മ​റ്റൊ​രു നി​ര്‍​ണാ​യ​ക ചു​വ​ടു​കൂ​ടി​വ​ച്ചു- എ​ഫ്ഡി​എ മേ​ധാ​വി സ്റ്റീ​ഫ​ന്‍ ഹാ​ന്‍ പ​റ​ഞ്ഞു.

Subscribe US Now