പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിക്കുമ്ബോള്‍ എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍

author

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ പരിപാടി നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍.

ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു. കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പ്രതിസന്ധികാരണം ജോലി പോയി; നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി; നവനീതിനെ തേടിയെത്തി 7.3 കോടിയുടെ ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറി

യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച്‌ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി യുവാവിന് സ്വന്തമായിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ആശങ്കയിലായ നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയുടെ ലോട്ടറി സമ്മാനമടിച്ചിരിക്കുന്നത്. നാലു വര്‍ഷമായി അബുദാബിയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. […]

You May Like

Subscribe US Now