പ്ര​ണ​ബ് മു​ഖ​ര്‍​ജി ഇ​പ്പോ​ഴും ഡീപ് കോ​മയില്‍ തന്നെ ; ആരോ​ഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍

author

ഡ​ല്‍​ഹി: മു​ന്‍​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പ്ര​ണ​ബ് മു​ഖ​ര്‍​ജി ഇ​പ്പോ​ഴും ഡീപ് കോ​മ അ​വ​സ്ഥ​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യ്ക്കും ത​ക​രാ​റി​ലാ​യ വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ​ നി​ല​യി​ലാ​ക്കു​ന്ന​തി​നു​മുള്ള ചി​കി​ത്സ​യാ​ണ് നല്‍കിവരുന്നത്. ര​ക്ത​സ​മ്മ​ര്‍​ദ്ദം, പ​ള്‍​സ് തു​ട​ങ്ങി​യ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്ന് ആ​ര്‍​മി റി​സേ​ര്‍​ച്ച്‌ ആ​ന്‍റ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 10നാ​ണ് പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തി; അമേരിക്കയില്‍ ചൈനീസ്​ ഗവേഷകന്‍ അറസ്​റ്റില്‍

വാഷിങ്​ടണ്‍: വ്യാപരാ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച്‌​ വിര്‍ജീനിയ യൂനിവേഴ്​സിറ്റിയിലെ ചൈനീസ്​ ഗവേഷകന്‍ അറസ്റ്റില്‍. അമേരിക്കയില്‍നിന്ന്​ ചൈനയിലേക്ക്​ വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്​ ഇയാള്‍ അറസ്​റ്റിലായത്​. 34കാരനായ ഹയ്​സോഉ ഹു അനുമതിയില്ലാതെ കമ്ബ്യൂട്ടര്‍ ഉപയോഗിച്ച്‌​ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന്​ അധികൃതര്‍ പറയുന്നു. ഇതോടെ അമേരിക്കയും ചൈനയും തമ്മിലെ ബന്ധം കൂടുതല്‍ വഷളാകാനാണ്​ സാധ്യത. അമേരിക്ക സംഘടിപ്പിക്കുന്ന ബയോ മിമിക്​സ്​-ഫ്ലൂയിഡ്​ ഡൈനാമിക്​സ്​ എന്ന വിഷയത്തില്‍ ഗവേഷണത്തിനായണ്​ ഇദ്ദേഹം വിര്‍ജീനിയ യൂനിവേഴ്​സിറ്റിയിലെത്തിയത്​. വിര്‍ജീനിയ യൂനിവേഴ്​സിറ്റി​യില്‍ വര്‍ഷങ്ങളുടെ പരിശ്രമ […]

You May Like

Subscribe US Now