ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും

author

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. അതേസമയം തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 44 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം എം.എല്‍.എ യുടെ മൊഴിയെടുത്താല്‍ മതി എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയ നാല് പേര്‍ കൂടി തിങ്കളാഴ്ച പയ്യന്നൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇരിണാവ് സ്വദേശി നൗഷാദ്, മാട്ടൂല്‍ സ്വദേശികളായ നൂര്‍ജഹാന്‍, ആയിഷ, പഴയങ്ങാടി സ്വദേശിയായ ബാലകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്. നൗഷാദില്‍ നിന്ന് 20 പവനും നൂര്‍ജഹാനില്‍ നിന്നും 21 പവനും, ആയിഷയില്‍ നിന്ന് 20.5 പവനും ബാലകൃഷ്ണനില്‍ നിന്ന് 40 ലക്ഷവും തട്ടിച്ചെന്നാണ് പരാതി. അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 12 കേസുകളിലെ എഫ്‌ഐആര്‍ ഹൊസ്ദുര്‍ഗ് കോടതിയിലും ഒരു കേസിലെ എഫ് ഐ ആര്‍ കാസര്‍കോട് കോടതിയിലും തിങ്കളാഴ്ച സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്; ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് പോലിസ് കോടതിയെ സമീപിച്ചത്. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ […]

You May Like

Subscribe US Now