കൊച്ചി : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജൂവല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹര്‍ജിയില്‍ എം.എല്‍.എയുടെ വാദം.
ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്കുന്നതില് വീഴ്ച വരാന്‍ കാരണം. കൂടാതെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും കമറുദ്ദീന് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ നിലപാടറിയിക്കും.