ഫൈസര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചവര്‍ക്ക് കടുത്ത തലവേദനയും ശരീരവേദനയും

author

അമേരിക്കന്‍ കമ്ബനിയായ ‘ഫൈസര്‍’ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ കടുത്ത തലവേദനയും ശരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡോസ് നല്‍കിയപ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.

കോവിഡിനെതിരായി വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്ബനി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നമുണ്ടാകുന്നത്. ജര്‍മ്മന്‍ സ്ഥാപനമായ ‘ബയോണ്‍ടെക്കുമായി’ ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ആറ് രാജ്യങ്ങളില്‍ നിന്നായി 43,500പേരാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ശരീര വേദനയും, തലവേദനയുമുണ്ടായതായാണ് ‘ഡെയ്‌ലി മെയില്‍’ പറയുന്നത്.

ഫൈസറില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ പല രാജ്യങ്ങളും ധാരണയായിരുന്നു. 80 ലക്ഷം ഡോസുകളാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് ലക്ഷം ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് ലഭ്യമാക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാണ് ധാരണ.

വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നെ സൂചനയെ തുടര്‍ന്ന് ഇന്ത്യയിലും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക്‌ടോക്കും

പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്ബനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പബ്ജി തിരിച്ചെത്തുന്ന വിവരം ഗെയിം ഡെവലപ്പര്‍മാരായ […]

You May Like

Subscribe US Now