ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

author

കൊല്‍ക്കത്ത | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പകര്‍പ്പ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും നല്‍കി.

സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. അധികാരിക്കൊപ്പം പിതാവും ബിജെപി പാളയത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​വി​രു​ദ്ധ​മാ​യി വീ​ണ്ടും ത​ട​ഞ്ഞു​വ​ച്ചു; മ​ക​ളും വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി

ശ്രീ​ന​ഗ​ര്‍: നി​യ​മ​വി​രു​ദ്ധ​മാ​യി ത​ന്നെ വീ​ണ്ടും ത​ട​ഞ്ഞു​വെ​ച്ച​താ​യി പീ​പ്പി​ള്‍​സ് ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (പി‍​ഡി​പി) നേ​താ​വും ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി. എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പി​ഡി​പി യു​വ​ജ​ന വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് വാ​ഹി​ദ് പാ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. മ​ക​ള്‍ ഇ​ല്‍​തി​ജ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി ആ​രോ​പി​ച്ചു. “എ​ന്നെ വീ​ണ്ടും നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വെ​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വാ​ഹി​ദ് പ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ജ​മ്മു കാ​ഷ്മീ​ര്‍ […]

You May Like

Subscribe US Now