ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മരണസംഖ്യ 40 കടന്നു

author

മുംബൈ : ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 41 ആയി. മഹാരാഷ്​ട്ര ഭീ​വ​ണ്ടി​യി​ല്‍ . ഭീ​വ​ണ്ടി, ന​ര്‍​പോ​ളി പ​ട്ടേ​ല്‍ കോ​മ്ബൗ​ണ്ടി​ലെ ​ 40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം ഗി​ലാ​നി ബി​ല്‍​ഡി​ങ് ആണ് തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ചെ ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് തകര്‍ന്നു വീണത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവര്‍ കാല്‍വ ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലാണ്.

താ​മ​സ​ക്കാ​ര്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യിരുന്നു​ ദു​ര​ന്തം. കെ​ട്ടി​ട​ത്തി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ച്ചി​രു​ന്നു. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. കെ​ട്ടി​ടം ത​ക​ര്‍​ന്ന സംഭവത്തില്‍ ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കുകയും. കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐപിഎല്‍; കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ളൂര്‍ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെ പത്തുറണ്‍സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 163/5 എന്ന സ്കോര്‍ ഉയര്‍ത്തിയ ശേഷം കൊഹ്‌ലിയും സംഘവും 153 റണ്‍സിന് സണ്‍റൈസേഴ്സിനെ ആള്‍ഔട്ടാക്കുകയായിരുന്നു.പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറിലാണ് തോറ്റത്. പഞ്ചാബും ബാംഗ്ലൂരും നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ […]

You May Like

Subscribe US Now