ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കാന്‍ പ്രത്യേക വിജ്ഞാപനത്തിന് നിയമോപദേശം

author

ബാങ്കിംഗ് നിയന്ത്രണ ഭേദഗതിയിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധികമാക്കുന്നത് സമ്ബന്ധിച്ച്‌ ് കേന്ദ്ര ധനമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചു. 1624 സര്‍വീസ് സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയ്ക്ക് നിയമം ബാധകമാക്കാനാണ് പ്രത്യേക വിജ്ഞാപനം. 24 എക്‌സ്‌ക്ലൂസിവ്.

ഇന്ത്യയിലെ ആകെ പ്രാഥമികസംഘങ്ങളില്‍ 1.7 % മാത്രം ആണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 69.5 % ഇവിടെ നടക്കുന്നുണ്ട്. ബാങ്കിംഗ് നിയന്ത്രണ നിയമ ഭേഭഗതി പാസാക്കിയിട്ടും കേരളത്തിലെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളെയും നിയമത്തിന്റെ വലയ്ക്കകത്താക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല. നിലവില്‍ കേരളത്തിലെ 60 അര്‍ബന്‍ ബാങ്കുകള്‍ക്ക് മാത്രമേ നിയമം ബാധകമാകൂ എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിയമോപദേശം തേടിയത്.

പ്രത്യേക വിജ്ഞാപനം പുറത്തിറക്കാന്‍ ആര്‍ബിഐയ്ക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് മാര്‍ഗമെന്ന നിയമോപദേശം ധനമന്ത്രാലയത്തിന് ലഭിച്ചു. ബാങ്കിംഗ് നിയന്ത്രണ ഭേഭഗതിയില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് തുടര്‍ച്ചയായി ആര്‍ബിഐ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് നിയമോപദേശം. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന ധനമന്ത്രാലയത്തിന്റെ ഉന്നത സമിതിയോഗം ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളും.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ സമ്ബൂര്‍ണമായി ബാങ്കിംഗ് നിയമത്തിന് കീഴില്‍ കൊണ്ടുവരിക കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ നിയമോപദേശം അംഗീകരിച്ച്‌ ആര്‍ബിഐയ്ക്ക് ഇതിനായുള്ള നിര്‍ദേശം ധനമന്ത്രാലയം നല്‍കും. കേരളത്തിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ ഇനി നടക്കണമെങ്കിലും ബാങ്കിംഗ് നിയന്ത്രണ നിയമ ഭേഭഗതിയുടെ ഭാഗമായാല്‍ മാത്രമേ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ കരുത്തില്‍ 13-ാം സീസണിലെ ആദ്യ സെഞ്ചറി പ്രകടനം കണ്ട മത്സരത്തില്‍ പഞ്ചാബ് താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ദയനീയ പരാജയത്തിലേക്കാണ് കോഹ്ലിയുടെ ബം​ഗളൂരു പട കൂപ്പുകുത്തിയത്. ടോസ് നേടിയ കൊഹ്ലിയും സംഘവും പഞ്ചാബിനെ ബാറ്റിങ്ങിന് […]

You May Like

Subscribe US Now