ബാര്‍ക്കോഴ കേസ്; ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

author

തിരുവനന്തപുരം: ( 21.11.2020) ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി. രമേശ് ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അടുത്തിടെയാണ് ബിജു രമേശ് മുമ്ബു നടത്തിയ ആരോപണം ആവര്‍ത്തിച്ചത്.

കെ എം മാണിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ബിജുരമേശ് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കള്‍ക്കെതിരെ രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല.

ബാര്‍കോഴയില്‍ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്.

മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷനേതാവ് മുന്‍മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയയാണ് ബാര്‍കോഴക്കേസിലെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരുക്ക്

വാഷിങ്ടണ്‍: വിസ്‌കോസിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. അക്രമിയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് യു.എസ് പൊലിസ് അറിയിച്ചു. വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. 20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പൊലിസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

You May Like

Subscribe US Now