ബാര്‍ക്ലെയ്സിന്റെ പുതിയ പ്രവചനം ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നത്; മുന്‍പ്രവചനം തിരുത്തി ബ്രിട്ടീഷ് നിക്ഷേപക ബാങ്ക്

author

ദില്ലി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് ബ്രിട്ടീഷ് നിക്ഷേപക ബാങ്കായ ബാര്‍ക്ലെയ്സ്. ബാര്‍ക്ലെയ്സ് പ്രവചിച്ചിരിക്കുന്നത് 2022-ഓടെ രാജ്യം 8.5 ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ്. നേരത്തെ 7 ശതമാനം സാമ്ബത്തിക വളര്‍ച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നാണ് ബാര്‍ക്ലെയ്സ് പ്രവചിച്ചിരുന്നത്. അതേസമയം പുതിയ പ്രവചനം
രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. മാത്രമല്ല, ഇതില്‍ നിന്നും കൊറോണയെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട സമ്ബദ് വ്യവസ്ഥയെ ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഭാവിയില്‍ ഫലപ്രദമായ വാക്സിന്‍ വരുമെന്ന പ്രതീക്ഷ സാമ്ബത്തിക രംഗത്തിന് ഉണര്‍വേകുമെന്നും ബാര്‍ക്ലെയ്സ് വിലയിരുത്തുന്നുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസം പുറത്തുവിട്ട ബാര്‍ക്ലയേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത് 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം പൂജ്യമായി താഴുമെന്നും 2022-ല്‍ ഏഴ് ശതമാനം സാമ്ബത്തിക വളര്‍ച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നുമാണ്.
ഈ പ്രവചനമാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പ്രതിരോധം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധം, വാക്‌സിന്‍ വിതരണം തുടങ്ങിയവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. നാളെ രാവിലെ 10 മണിയ്ക്കാണ് യോഗം തുടങ്ങുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം നടക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുന്നതാണ്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് അന്‍പതിനായിരത്തിന് അടുത്തേക്ക് താഴ്‌ന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് […]

You May Like

Subscribe US Now